തൃക്കാക്കര: ഇടപെടലുകളിലൂടെ യുവത്വം മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ജില്ല സബ് ജഡ്ജി സലീന വി.ജി പറഞ്ഞു. തൃക്കാക്കര ഭാരത മാത കോളേജിൽ ' ഗ്രീൻ സോഷ്യൽ വർക്ക് 'എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.നാട്ടിൽ നടക്കുന്ന എല്ലാം സഹിച്ചു കൊണ്ട് ഒതുങ്ങി കൂടുകയല്ല പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് അവനവന്റെ പങ്ക് നിർവഹിച്ചു കൊണ്ടും യുവജനങ്ങൾ മുന്നോട്ടു വരണമെന്നും ഏതുതരം സഹായങ്ങൾക്കും നിയമങ്ങൾ നിലവിലുണ്ടെന്നും പരിസ്ഥിതിയെ സഹായിക്കുന്നതിന് നിയമവഴി തേടാവുന്നതാണെന്നും ജില്ല സബ് ജഡ്ജി സലീന വി.ജി പറഞ്ഞു. ഇന്ത്യയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളിൽ നിന്ന് 200 പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും വിവിധ സങ്കേതിക വിധഗ്ദർ നയിക്കുന്ന ചർച്ചകളും കലാപരിപാടികളും മത്സരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന സെമിനാർ നാളെ സമാപിക്കും. മാനേജർ ഫാ.ജേക്കബ് ജി. പാലക്കാപ്പിള്ളി ഡോ.. സി. എൻ മനോജ്, സോ കെ ശേഖർ ,ഡോ.ഷൈനി പാലാട്ടി, ഡോ. ഷീന ഫിലിപ്പ് ,അക്സ മരിയ എന്നിവർ പ്രസംഗിച്ചു