മൂവാറ്റുപുഴ: നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് . ആവശ്യപ്പെടുന്ന രേഖകൾ ഹാജരാകാത്തവർക്ക് തൊഴിൽ രഹിത വേതനത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതല്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.