മൂവാറ്റുപുഴ: രാജ്യത്തെ കീറി മുറിക്കുന്ന പൗരത്വബിൽ പിൻവലിക്കണമെന്നും, ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ന് മൂവാറ്റുപുഴയിൽ ഭരണഘടനാ സംരക്ഷണ സദസ്സും, പാതിരാ സമരവും സംഘടിപ്പിക്കും.വൈകിട്ട് 6 മുതൽ അർദ്ധരാത്രി വരെ നെഹ്റു പ്രതിമക്ക് മുന്നിൽ നടക്കുന്ന സമരത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും, ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രതീകാത്മകമായി വിചാരണ ചെയ്യും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പാതിരാ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിക്കും.കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ സംസാരിക്കും.