വൈപ്പിൻ: പൗരത്വ ഭേദഗതി അകവും പുറവും എന്ന വിഷയം ആസ്പദമാക്കി കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് 5ന് എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ വിഷയാവതരണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ, സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിക്കും.