വൈപ്പിൻ: വൈപ്പിൻ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബാങ്കിംഗ്, ധനകാര്യ വിഷയങ്ങളിൽ ദ്വിദിന സെമിനാർ അണ്ണാമല യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ. ആർ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ ഓഫീസർ മേരി ബെസി തോമസ് അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫസർമാരായ ബർണാഡ് കെ.എ, യു.എസ്. സുരഭി, പി.ആർ. രശ്മി, ഗ്ലോറി റോച്ച എന്നിവർ പ്രസംഗിച്ചു. സെമിനാർ ഇന്നും തുടരും.