വൈപ്പിൻ :ചെറായി ബീച്ച് ടൂറിസം മേള 28 മുതൽ 31 വരെ ചെറായി ബീച്ചിൽ നടക്കും. 28 ന് വൈകിട്ട് 5 ന് പതാക ഉയർത്തൽ തുടർന്ന് ഉദ്ഘാടന സമ്മേളനം,രാത്രി 8 കൈവിളക്ക് നാടൻ കലാമേള. 29 ന് വൈകിട്ട് 6 ന് ടൂറിസം സമ്മേളനം, 8 ന് നിറദീപം പാട്ട്കൂട്ടം. 30 ന് വൈകിട്ട് 6 ന് ഓട്ടൻതുള്ളൽ, 6.30 ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ, 8 ന് കുടംബശ്രീയും ബാലസഭയും സംയുക്തമായി അവതരിപ്പിക്കുന്ന കലാപരിപാടികൾ. 31ന് വൈകിട്ട് 5.30 ന് സമാപനസമ്മേളനം. 7 ന് സുനിൽ തിരുവല്ലൂർ അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക, 9ന് ഗാനമേള. രാത്രി 12 ന് വർണമഴ.