ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് പട്ടാളം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനായിരം ബൾബുകൾ കൊണ്ട് ദീപാലങ്കാരം നടത്തുന്നു. 21 ന് വൈകിട്ട് 6.30ന് മേയർ സൗമിനി ജെയിൻ, ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ സംയുക്തമായി ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസിഡന്റ് അഡ്വ.ആന്റണി കുരീത്തറ അറിയിച്ചു.തുടർന്ന് കലാ പരിപാടികളും അരങ്ങേറും.