തൃക്കാക്കര : മോട്ടോർ വാഹന വകുപ്പ് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 999 പേർ കുടുങ്ങി.8,32,200 രൂപ പിഴ ഈടാക്കിയതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അന്തകൃഷ്ണൻ പറഞ്ഞു.
എറണാകുളം,മുവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.എറണാകുളത്ത് വിവിധ കുറ്റങ്ങൾക്ക് 611 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മൂവാറ്റുപുഴയിൽ 388 കേസുകൾ കണ്ടെത്തി. ഹെൽമെറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് എറണാകുളത്താണ് 116., മുവാറ്റുപുഴയിൽ 77 .മുവാറ്റുപുഴ ആ ർ .ടി .ഒ റജി ജോൺ,എറണാകുളം ആ ർ .ടി .ഓ മനോജ് കുമാർ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കേസുകൾഇങ്ങനെ:
ഹെൽമെറ്റ് ധരിക്കാത്തതിന് 193 പേർ
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തതിന് 207പേർ
.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 78 പേർ
,എയർ ഹോൺ ഉപയോഗിച്ചതിന് 19 കേസുകൾ
സൺഫിലിം ഉപയോഗിച്ചതിന് 24 കേസുകൾ
, ബസുകളിൽ വാതിൽ ഘടിപ്പിക്കാത്തതിന് മൂന്ന് കേസുകൾ