കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി നീർച്ചാലുകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' ജനകീയ കാമ്പയിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി.
രായമംഗലം പഞ്ചായത്തിലാണ് ശുചീകരണ പ്രവർത്തികൾ തുടങ്ങിയത്. ഏഴാം വാർഡിലെ ഇരപ്പ്‌തോടിന്റേയും വെള്ളച്ചാട്ടത്തിന്റെയും ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന തോടിന്റെ ശുചീകരണത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരുമടക്കം 300 ലധികം പേർ പങ്കാളികളായി. എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കുറഞ്ഞത് ഒരു നീർച്ചാലെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കുക എന്നതാണ് ലക്ഷ്യം.