പറവൂർ : വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലനസഭ മൂത്തകുന്നം പരുവക്കൽ ഭഗവതി ക്ഷേത്രോത്സവത്തിന് 21ന് കൊടിയേറും. നാളെ (വെള്ളി) രാത്രി എട്ടിന് ഭദ്രകാളിയിങ്കൽ ഗുരുതിയോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. 21ന് രാത്രി എട്ടരയ്ക്ക് കൊടികയറ്രം, 24 വരെ രാവിലെ ഒമ്പതിനും രാത്രി എട്ടിനും എഴുന്നള്ളിപ്പ്, 25 ന് രാവിലെ ഏഴിന് ദേവീമാഹാത്മ പാരായണം, എട്ടിന് ഭദ്രകാളിയങ്കൽ നവകലശപൂജ, രാത്രി ഒമ്പതിനും രാത്രി പത്തിനും എഴുന്നള്ളിപ്പ്, 26 ന് രാവിലെ പതിനൊന്നരയ്ക്കും രാത്രി പത്തിനും എഴുന്നള്ളിപ്പ്, വൈകിട്ട് ഏഴിന് ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, മഹോത്സവ ദിനമായ 27 ന് രാവിലെ എട്ടിന് ശ്രീബലി, ഒമ്പതിന് ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, ലളിതാസഹസ്രനാമാർച്ചന, പതിനൊന്നിന് അഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് മൂത്തകുന്നം എസ്.എൻ.ഡി.പി വനിതാസംഘത്തിന്റെ താലം, പത്തിന് കഥകളി - പൂതനാമോക്ഷം, പുലർച്ചെ രണ്ടരയ്ക്ക് ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം കൊടിയിറങ്ങും.