കൊച്ചി: ഇന്ത്യയെ കീറിമുറിക്കാൻ അനുവദിക്കില്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പ്രഖ്യാപിച്ച് എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ വനിതകൾ ഉൾപ്പെടെ നൂറുകകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നു.
മഹാരാജാസ് കോളേജിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. റിസർവ് ബാങ്കിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യോഗം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.വി.അനിത ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് അമൽ ജോസ് അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ശിൽപ സുരേന്ദ്രൻ സംസാരിച്ചു.