കൊച്ചി: സുകൃതം ഭാഗവത സപ്താഹാമൃത യജ്ഞവേദിയിൽ എട്ട് നിർദ്ധന യുവതികൾ സുമംഗലികളായി. എറണാകുളം ശിവക്ഷേത്ര സന്നിധിയിൽ താലി ചാർത്തിയ ശേഷംവധൂവരൻമാർ യജ്ഞവേദിയിൽ എത്തി വരണമാല്യം ചാർത്തി.

ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജനം ടി.വി എം.ഡി പി. വിശ്വരൂപൻ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, നടൻ ഹരിശ്രീ അശോകൻ, ജസ്റ്റിസ് എം. രാമചന്ദ്രൻ, പി.വി. അതികായൻ, കെ.ജി വേണുഗോപാൽ, എൻ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

യജ്ഞ വേദിയിൽ ഇന്ന് രാവിലെ 11.30 ന് കാൻസർ ചികിത്സാ ധനസഹായം വിതരണം ചെയ്യും.