കൊച്ചി: എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്ന സന്ദേശവുമായി എറണാകുളം ടൗൺ ഹാളിൽ ഭൂഅവകാശ സംരക്ഷണസമിതി സംസ്ഥാന കൺവെൻഷൻ നടന്നു. മഹാത്മാഗാന്ധി സർവകലാശാല ഗാന്ധിയൻ സ്‌റ്റഡീസ് മുൻ ഡയറക്‌ടർ ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്‌തു. സമാപന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്‌തു.

ദാനമായി കിട്ടുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ് ഇളവ് ചെയ്തു തരണമെന്ന് പ്രമേയത്തിലൂടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൂസമരനായകൻ കെ. ഗുപ്തൻ കപിക്കാട് അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്ഥലങ്ങളിലെ ഭൂസമര നായകന്മാരെ ആദരിച്ചു. എസ്. രാമനുണ്ണി, വി. സുശികുമാർ, ചന്ദ്രബാബു, വെണ്ണിയൂർ ഹരി തുടങ്ങിയവർ സംസാരിച്ചു.