അങ്കമാലി: സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം വരുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രങ്ങളിൽ പ്രാദേശിക വാർത്തകൾക്ക് അതീവപ്രാധാന്യമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാദ്ധ്യമ പ്രവർത്തകർ ക്ഷേമനിധിക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ, ട്രഷറർ ജെറോം മൈക്കിൾ, സംസ്ഥാന കമ്മിറ്റിഅംഗം ശശി പെരുമ്പടപ്പിൽ, ജില്ലാ കമ്മിറ്റിഅംഗം എ.കെ. സുരേന്ദ്രൻ, ജോസി പി. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ. സുരേഷ് (പ്രസിഡന്റ്), സാബു പരിയാരത്ത് (വൈസ് പ്രസിഡന്റ്), ജോസി പി. ആൻഡ്രൂസ് (സെക്രട്ടറി), പി.എ. നാദിർഷ (ജോയിന്റ് സെക്രട്ടറി), പി.എ. ഷിഹാബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.