bag
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് വനിതാ വിംഗ് കമ്മിറ്റി സംഘടിപ്പിച്ച തുണി സഞ്ചി നിർമ്മാണ പരിശീലനം യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് വനിതാവിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ പരിശീലനം യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധിക്കുന്നതിനാൽ ബദൽ സംവിധാനമായയാണ് തുണിസഞ്ചികൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. സ്വയംതൊഴിൽ കണ്ടെത്തുന്ന നൂറോളം വനിതകൾക്കാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത്. യൂണിറ്റ് വനിതാവിംഗ് പ്രസിഡന്റ് ശാന്താ അപ്പു അദ്ധ്യക്ഷത വഹിച്ചു.
ബീന രവി ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജിഷാ ശ്യാം, സെക്രട്ടറി എ.ജി. ശശിധരൻ, പി.ജി. ശശീധരൻ, ജില്ലാ കമ്മിറ്റി അംഗം പി.വി. സാജു, കെ.എസ്. രാജേന്ദ്രൻ, ഷബാന രാജേഷ്, ജിനി സതീശൻ, മേരി പൗലോസ് എന്നിവർ സംസാരിച്ചു.