കൊച്ചി:കടലിൽ തട്ടിയെടുക്കലും അതിക്രമങ്ങളും തടയാൻ വിവിധ ഏജൻസികൾക്കുള്ള ശേഷി വിലയിരുത്തുന്നതിന് നാവികസേനയുടെ ആഭിമുഖ്യത്തിൽ അഭ്യാസപ്രകടനം നടത്തി. അപഹാരം എന്ന പേരിൽ സംഘടിപ്പിച്ച അഭ്യാസപ്രകടനത്തിൽ കപ്പൽ തട്ടിയെടുക്കൽ ആവിഷ‌്കരിച്ചു.
തീരദേശസംരക്ഷണസേന, തുറമുഖ ട്രസ്റ്റ് എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ പങ്കെടുത്തു.