hiregoods
കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ നേതൃസംഗമം സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാം സംസ്ഥാന സമ്മേളനം എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് ആരംഭിച്ചു. നേതൃസംഗമ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.പി അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പി.എം ഹാരിസ് സംസാരിച്ചു.

അഖിലേന്ത്യ ടെന്റ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻ സേട്ട്, സെക്രട്ടറി അനിൽറാവു, തമിഴക ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി മുത്തുസ്വാമി എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. ബാലൻ റിപ്പോർട്ടും ട്രഷറർ പി. ഷംസുദ്ദീൻ കണക്കും അവതരിപ്പിച്ചു. സെക്രട്ടറിമാരായ എ.പി മുഹമ്മദ് ബഷീർ സ്വാഗതവും പി.കെ സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എ.പി. മുഹമ്മദ് കോയ (പ്രസിഡന്റ്), ടി.വി. ബാലൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.