ta
ചൊവ്വാഴ്ച യുവാവ്അ പകടത്തിൽ മരിക്കാനിടയായ ടി. ബി. റോഡിലെ കുഴി അടച്ചപ്പോൾ

അങ്കമാലി: ക്യാംപ് ഷെഡ് റോഡിലെ (ടി.ബി) മരണക്കുഴികൾ ഇന്നലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. ഈ ജാഗ്രത നേരത്ത കാട്ടിയിരുന്നെങ്കിൽ ഒരു യുവാവിന്റെ ജീവൻ പൊലിയില്ലായിരുന്നു. ചൊവ്വാഴ്ച ഈ റോഡിൽ കുഴിയിൽ ചാടി നിയന്ത്രണം വിട്ടബൈക്ക് ലോറിക്കടിയിൽപ്പെട്ട് നോർത്ത് പീച്ചാനിക്കാട് സ്വദേശി ജിമേഷിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

അങ്കമാലി മഞ്ഞപ്ര റോഡ് ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം തകർന്ന നിലയിലാണ്. ഇനിയും ദുരന്തങ്ങൾക്കായി കാത്തുനിൽക്കാതെ റോഡിലെ കുഴികളെല്ലാം അടക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.