അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന വനിത ശിശു വികസനവകുപ്പിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ ശിശുസുരക്ഷ സെമിനാർ ഇന്ന് രാവിലെ 9.30 ന് മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. റോജി എം.ജോൺ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിക്കും. ശിശു സുരക്ഷാ വിദഗ്ദ്ധർ ക്ലാസ് നയിക്കും.