sngist-fest
മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് മാനേജുമെന്റ് ഫെസ്റ്റ് സമാപന സമ്മേളനം ഏഷ്യൻ കിച്ചൻ അറ്റ് ടോക്യോബേയ് ഡയറക്ടർ രൂപ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിലെ മാനേജുമെന്റ് വിഭാഗം ദേശീയതലത്തിൽ സംഘടിപ്പിച്ച് മാനേജുമെന്റ് ഫെസ്റ്റ് സൈറ്റ് ഗൈയ്സ്റ്റ് 2019 സമാപിച്ചു. സമാപന സമ്മേളനം ഏഷ്യൻ കിച്ചൻ അറ്റ് ടോക്യോബേയ് ഡയറക്ടർ രൂപ ജോർജ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ അദ്ധ്യക്ഷത വിച്ചു. മാനേജർ എം.കെ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, ഡീൻ ഡോ. എം.വി. മോണിക്ക തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നും 230 ലധികം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പിന്നണി ഗായകൻ ഹരിശങ്കറിന്റെ സംഗീതവിരുന്നും വിജയികൾക്കുള്ള സമ്മാദനാവും നടന്നു. രണ്ടാഴ്ച നീണ്ടുനിന്ന ഫെസ്റ്റിൽ ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, പെർഫെക്ട് എച്ച്.ആർ. മാർക്കറ്റിംഗ് ടീം, ബിസിനസ് ക്വിസ്, ഫൂട്സാൽ, സ്പോർട്ട് ഡാൻസ്, ട്രോൾ മേക്കിംഗ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.