കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചു മാറ്റുന്ന മരടിലെ ഫ്ളാറ്റുകളുടെ സമീപവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർശനിയാഴ്ചയോഗം വി​ളി​ച്ചു. . അതുവരെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും. പൊളിക്കുന്നതിനെതിരെ നഗരസഭാ കൗൺസിൽ അംഗങ്ങൾ നടത്തിയ സമരത്തെ തുടർന്നാണ് യോഗം. ഇന്നലെ ആൽഫാ സെറീൻ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലായിരുന്നു കൗൺസിലർമാരുടെ സമരം. അശാസ്ത്രീയമായാണ് ഫ്ലാറ്റ് പൊളിക്കുന്നതെന്നും പൊടിയും ശബ്ദവും കാരണം സമീപവാസികൾക്ക് വീടുകളിൽ താമസിക്കാനാവുന്നില്ലെന്നും അവർ ആരോപി​ച്ചു.
ഇൻഷ്വറൻസ് തുക എങ്ങനെ, എപ്പോൾ കിട്ടുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ആശങ്കകൾ പരിഹരിക്കാൻ നഗരസഭ ഇന്നലെചേർന്നയോഗത്തിൽ പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽകുമാർ സിംഗ് പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ഇതാണ് ഉച്ചയ്ക്ക് ഒരുമണിയോടെ സമരത്തിലേക്ക് നീങ്ങാൻ കൗൺസിലർമാരെ പ്രേരിപ്പിച്ചത്. സബ് കളക്ടർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഹൈബി ഈഡൻ എം.പി, എം.സ്വരാജ് എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി. മൂന്നര മണിക്കൂർ കഴിഞ്ഞാണ് സബ് കളക്ടർ എത്തിയത്. തു‌ടർന്ന് നടത്തിയ ചർച്ചയിലാണ് ശനിയാഴ്ച യോഗം ചേരാൻ തീരുമാനിച്ചത്.