1
പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധത്തിൽ നിന്നും

തൃക്കാക്കര : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിക്ഷേധവുമായി ടെക്കികളും രംഗത്ത്.ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഇൻഫോപാർക്ക് പ്രധാന കവാടത്തിൽ നിന്നാരംഭിച്ച കറുത്ത ബാഡ്ജ് കൊണ്ട് വായ മൂടി കെട്ടി മൗനജാഥ കാർണിവൽ ഇൻഫോപാർക്കിന് മുന്നിൽ സമാപിച്ചു. പ്രോഗ്രസീവ് ടെക്കീസിന്റെ നേതത്ത്വത്തിലാണ് പ്രതിക്ഷേധ പരുപാടി സംഘടിപ്പിച്ചത്.. 400ൽ പരം ടെക്കികൾ പങ്കെടുത്തു. പ്രോഗ്രസീവ് ടെക്കീസ് പ്രവർത്തകരായ അനീഷ് പന്തലാനി , അഭിഷേക് ജേക്കബ് , മനു പ്രദീപ് , എൽദോ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ യുവത, ഇപ്പോൾ പൗരത്വനിയമഭേദഗതിക്കെതിരേ തെരുവിലാണെന്നും അവർക്കുള്ള ഐക്യദാർഡ്യം എന്ന നിലക്കാണ് ഈ ഒത്തുചേരലെന്നും ഇവിടെ ജാതി മത രാഷ്ട്രിയത്തിന് അതീതമായുള്ള പ്രതിക്ഷേധം ആവശ്യമാണ് എന്നും പ്രോഗ്രസീവ് പ്രതിനിധികൾ പറഞ്ഞു.