കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മീഡിയ അക്കാഡമിയിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ചു. മറൈൻഡ്രൈവിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. അജ്മൽ ആലുവ, സൂരജ് ചെറായി, അനുപമ സി.നായർ എന്നിവർ സംസാരിച്ചു.