പെരുമ്പാവൂർ: പാലക്കാട്ടുതാഴം പാലത്തിന് സമീപം പെരുമ്പാവൂർ ഫെസ്റ്റിന് ഇന്ന് തുടക്കം. വൈകീട്ട് നാലിന് നഗരസഭ ചെയർപെഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. പാലക്കാട്ടുതാഴം ഗ്രൗണ്ടിൽ പാലക്കാട് ഡി.ജെ അമ്യൂസ്മെന്റ്സാണ് ഫെസ്റ്റ് ഒരുക്കുന്നത്. ചലചിത്ര കഥാപാത്രങ്ങളുടെ ചലനാത്മകമായ പ്രതിരൂപങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, ആർട്ട് ഗ്യാലറി, ഫുഡ് കോർട്ട്, വിപണനമേള എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. 45 ദിവസം നീണ്ട് നിൽക്കുന്ന മേള വൈകിട്ട് നാല് മുതൽ 10 വരെയാണ്. പുലിമുരുകൻ സെറ്റിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപെഴ്സൺ നിഷ വിനയൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ് ആർട് ഗ്യാലറിയും, വാർഡ് കൗൺസിലർ അഡ്വ. ജയചന്ദ്രൻ അമ്യൂസ്മെന്റ് പാർക്ക് ഉദ്ഘാടനം ചെയ്യും.