കൊച്ചി: നുവാൽസിന്റെ ആഭിമുഖ്യത്തിൽ രണ്ടു അന്താരാഷ്ട്ര സെമിനാറുകൾ ഫെബ്രുവരിയിൽ നടക്കും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.കെ.സി സണ്ണി നിർവഹിച്ചു. രജിസ്ട്രാർ മഹാദേവ് എം ജി, ഫിനാൻസ് ഓഫീസർ അരുൺ കുമാർ എസ്, കൺട്രോളർ ഒഫ് എക്‌സാമിനേഷൻ ഡോ.ആശാ.ജി, അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലിജി സാമുവേൽ എന്നിവർ സന്നിഹിതരായിരുന്നു.
സ്ത്രീ മനുഷ്യാവകാശ സാക്ഷാത്കരണം മാനവും വെല്ലുവിളിയും എന്ന വിഷയത്തിൽ സെന്റർ ഫോർ വുമൺ ആൻഡ് ഫാമിലി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6, 7 തീയതികളിൽ നടക്കുന്ന സെമിനാറുകളിൽ അമേരിക്കയിലെ മയാമിയിലെ സെന്റ് തോമസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും അൽബേനിയയിലെ മുൻ കാബിനറ്റ് മന്ത്രിയുമായ പ്രൊഫ. റോസാ പാറ്റി മുഖ്യ പ്രഭാഷണം നടത്തും. സെന്റർ ഫോർ ഹെൽത്ത് ലോ ആൻഡ് പോളിസിയും സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്‌സും സംയുക്തമായി നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സെമിനാർ ഫെബ്രുവരി 25 മുതൽ 27 വരെ നടക്കും.സെമിനാറുകൾക്കു അസിസ്റ്റന്റ് പ്രൊഫസറുമാരായ ഡോ.ഷീബ.എസ്.ധർ, ഡോ.ലിജി സാമുവേൽ, ഡോ.ആതിര പി.എസ് എന്നിവർ നേതൃത്വം നൽകും.