കോതമംഗലം: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ വലിയ വിപത്തലേക്ക് നയിക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ പൗരൻമാരെ രണ്ട് തട്ടിലാക്കി രാജ്യത്ത് മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് മോദിയും ബി.ജെ.പി സർക്കാരുമെന്ന്
സി.പി.ഐ.എം സംസ്ഥന സെക്രട്ടറയേറ്റ് അംഗം പി.രാജീവ് സി.പി.എം കോതമംഗലം താലുക്ക് സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുംമായിരുന്ന പി.കെ കുഞ്ഞുമുഹമ്മദിന്റെ നാലാം അനുസ്മരണ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അസീസ് റാവുത്തർ അദ്ധ്യക്ഷനായി. ആന്റണി ജോൺ എം.എൽ.എ, ആർ.അനിൽകുമാർ, ഷാജി മുഹമ്മദ്, പി.ആർ ഗംഗാധാരൻ, കെ.എ പ്രഭാകരൻ, പി.എം മുഹമ്മദലി, കെ എ ജോയി, റഷീദ സലിം , പി.പി മൈതീൻഷാ, സി.പി.എസ് ബാലൻ എന്നിവർ പ്രസംഗിച്ചു.