കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ, റോട്ടറി കാൻ ക്യുർ ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നാളെയും മറ്റന്നാളും (വെള്ളി,ശനി) സൗജന്യ മാമ്മോഗ്രാം ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിക്കും. 40 വയസിന് മേലുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ക്യാമ്പ് . സ്ത്രീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ളാസ് ഡോ. ലിസമ്മ, ‌ഡോ. രാജശ്രീ എന്നിവർ നയിക്കും. തൃപ്പുണിത്തുറ- ഏരൂർ ശ്രീധർമ്മ കല്പദ്രുമയോഗം പോട്ടയിൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9447127817.