പെരുമ്പാവൂർ: ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ ലക്ഷദീപം ആഘോഷിച്ചു. ക്ഷേത്രം ശ്രീകോവിലിൽ നിന്നും മേൽശാന്തി ടി.വി.ഷിബു പകർന്നു നൽകിയ ദീപം സിനിമാതാരം പ്രിയങ്ക ആദ്യ ദീപം കൊളുത്തി പ്രകാശനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് കെ.കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പത്തി ഒന്നാം മംഗള ദീപസമർപ്പണ പ്രാർത്ഥനയുടെ ആഘോഷവും നടന്നു. ക്ഷേത്രം സെക്രട്ടറി കെ.സദാനന്ദൻ , വൈസ് പ്രസിഡന്റ് കെ.ഈ. ജയചന്ദ്രൻ, ട്രഷറർ പി.ജി. ബാബു,മനോജ് കപ്രക്കാട് എന്നിവർ സംസാരിച്ചു.ശേഷം ക്ഷേത്ര തിരുമുറ്റത്ത് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ലക്ഷദീപം തെളിയിച്ചു. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ലക്ഷദീപം കണ്ണിനും മനസ്സിനും നയനാനന്ദകര സുഖം നൽകി.