kerala-highcourt
Kerala Highcourt

കൊച്ചി: കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് പൊളിച്ചു പണിയുന്നത് തടയണമെന്നും ദേശീയ പൈതൃകസ്‌മാരകമായി സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശി എൻ.എ. റഫീഖ്, കോട്ടപ്പുറം സ്വദേശി നാസർ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിലപാടുതേടി. ഇന്ത്യയിലെ ഏറ്റവും പഴയ പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് പൊളിച്ചു പണിയാനാണോ അറ്റകുറ്റപ്പണി നടത്താനാണോ നീക്കമെന്ന് വ്യക്തമാക്കിയിട്ടില്ല.

പള്ളിയുടെ സമീപത്ത് വൻതോതിൽ അനധികൃത ഖനനം നടത്തുന്നുണ്ട്. പള്ളി പുതുക്കിപ്പണിയുന്നത് സംസ്ഥാന വക്കഫ് ബോർഡ് സ്റ്റേ ചെയ്തിരുന്നെങ്കിലും ബോർഡ് സി.ഇ.ഒ പിന്നീട് ഏകപക്ഷീയമായി സ്റ്റേ നീക്കി. ചില അനുമതികൾ അറ്റകുറ്റപ്പണിക്കു വേണ്ടിയുള്ളതാണെങ്കിലും, ഭൂഗർഭ പള്ളി നിർമ്മിക്കാനുള്ള പ്ളാനും എസ്റ്റിമേറ്റുമാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ഇതു നിലവിലെ പള്ളി ദുർബലപ്പെടുത്തുമെന്നും ഹർജിയിൽ ആരോപിക്കുന്നു. പുരാതനപള്ളി തകർക്കുന്ന തരത്തിലുള്ള നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.