മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതനായിരുന്ന ഡി ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പടുത്തിയിട്ടുള്ള സാഹിത്യ പുരസ്ക്കാരം ഡി. സി. ബുക്കസ് പ്രസിദ്ധികരിച്ച ചെപ്പും പന്തും എന്ന നോവലിസ്റ്റ് വി.എം. ദേവദാസിന് നൽകുമെന്ന് ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ എം.എൽ.എ യുമായ ഗോപികോട്ടമുറിക്കൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്ന പുരസ്ക്കാരം 23ന് വെെകിട്ട് 4.30ന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ ,യുവജന സ്പോട്സ് മന്ത്രി ഇ.പി. ജയരാജൻ പുരസ്ക്കാര ജേതാവിന് സമ്മാനിക്കും. അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനുമാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ലെെബ്രറി കൺസിൽ എക്സിക്യൂട്ടീവ് മെമ്പറും കവിയുമായ എസ് രമേശൻ പുസ്തകം പരിചയപ്പെടുത്തും. വി. രാജശേഖരൻനായർ എൻഡോമെന്റ് എസ് സി ഇആർ ടി ഡയറക്ടർ ജെ. പ്രസാദ് നിർവഹിക്കും . ആശാൻ സ്മാരക പുരസ്ക്കാര ജേതാവ് കവി എസ് രമേശനെ മുൻ എം.എൽ.എ ഗോപികോട്ടമുറിക്കൽ ആദരിക്കും. മുൻ എം.പി. ഡോ.സെബാസ്റ്റ്യൻ പോൾ, സംസ്കൃത സർവകലശാല മ്യൂറൽ പെയിന്റിംഗ് വിഭാഗം മേധാവി സാജു തുരുത്തിൽ എന്നിവർ സംസാരിക്കും. ഗ്രന്ഥകർത്താവ് ദേവദാസ് വി.എം. മറുപടി പ്രസംഗം നടത്തും. വിജയലക്ഷ്മി അരവിന്ദൻ നന്ദി പറയും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, ഡയറക്ടർമാരായ കമാണ്ടർ സി.കെ. ഷാജി, അഡ്വ. ടി.എസ്. റഷീദ്, രജീഷ് ഗോപിനാഥ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.