vallam-panamkuzhi-road
നവീകരിക്കാനൊരുങ്ങുന്ന വല്ലം പാണം റോഡ്‌

പുനർനിർമ്മാണത്തിന് 6 കോടി

ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കും

കുറിച്ചിലക്കോട് മുതൽ പാണംകുഴി വരെയുള്ള 6.200 കി.മീ ദൂരം

റോഡ് ടാർ ചെയ്യുന്നത്. 5.5 മീറ്റർ വീതിയിൽ

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വല്ലം പാണംകുഴി റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു പുനർനിർമ്മിക്കുന്നതിന് 6 കോടി രൂപയുടെ പ്രത്യേകാനുമതി ലഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ബജറ്റിൽ 20 ശതമാനം തുക മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിനെ തുടർന്ന് അനുമതി ലഭിക്കുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ എം.എൽ.എ നിർദ്ദേശിച്ച റോഡുകളിൽ ഒന്നാണ് വല്ലം പാണംകുഴി റോഡ്.

വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തിയും കലുങ്കുകളും കാനയും നിർമ്മിച്ചു റോഡ് മികച്ച നിലവരത്തിലാക്കും.

മണ്ഡലത്തിലെ ഏറ്റവും ദുർഘടം നിറഞ്ഞ വഴികളിൽ ഒന്നാണ് വല്ലം പാണംകുഴി റോഡ്. കഴിഞ്ഞ പ്രളയകാലത്ത് കോടനാട് മുതൽ കുറിച്ചിലക്കോട് വരെയുള്ള ഭാഗം വെള്ളത്തിനടിയിലായിരുന്നു. ടൂറിസം കേന്ദ്രങ്ങളായ കോടനാട്, പാണിയേലിപ്പോര് എന്നിവയിലേക്കുള്ള പാത എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വല്ലം പാണംകുഴി റോഡ്. നിലവിൽ താത്ക്കാലികമായി കുഴികൾ അടച്ചു നവീകരിക്കുന്നതിന് 15 ലക്ഷം രൂപ ഇവിടെ അനുവദിച്ചിട്ടുണ്ട്.സാങ്കേതികാനുമതി കൂടി ലഭ്യമാക്കി മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു റോഡ് നിർമാണം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.