നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവേട്ട തുടരുന്നു. ബുധനാഴ്ച രാത്രി മലപ്പുറം വളാഞ്ചേരി ഇരിമ്പിലയം നീന്ത്രത്തോടിയിൽ അബ്ദുൾ നാസർ (28) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്ന് രാത്രി 10.30ന് നെടുമ്പാശേരിയിലെത്തിയ സൗദി അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. എമർജൻസി ഫാൻ ബാറ്ററിക്കകത്താണ് 1.5 കിലോ സ്വർണം ഒളിപ്പിച്ചിരുന്നത്. ലഗേജ് പരിശോധനയിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന ഏഴര കിലോ സ്വർണം കസ്റ്റംസും ഡി.ആർ.ഐയും ചേർന്ന് പിടികൂടിയിരുന്നു.