അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയാ കമ്മിറ്റിയും എ.പി. കുര്യൻ സ്മാരക ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അങ്കമാലി എ.പി. കുര്യൻ സ്മാരക ലൈബ്രറിയിൽ സെറിൻ മ്യൂസിക് ബാൻഡിന്റെ മാ നിഷാദ ആൽബം പ്രകാശനവും സെമിനാറും നടക്കും. എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ഡോ. അജി.സി. പണിക്കർ പ്രഭാഷണം നടത്തും. സംഘം ഭാരവാഹികളായ സിന്ധു ദിവാകരൻ, ഷാജി യോഹന്നാൻ, എ. പി. കുര്യൻ സ്മാരക ലൈബ്രറി ഭാരവാഹികളായ കെ.എസ്. മൈക്കിൾ, കെ.പി. റെജീഷ് എന്നിവർ പ്രസംഗിക്കും.