ആലുവ: എടയപ്പുറം അയ്യപ്പ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച അയ്യപ്പഭജന ഭക്തിസാന്ദ്രമായി. ഒ.ബി. സുദർശനകുമാറിന്റെ നേതൃത്വത്തിൽ ആലുവ ഭജന സമിതി അവതരിപ്പിച്ച ഭജനയിൽ നൂറുകണിക്ക് ഭക്തരും പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി വിബിൻരാജ് വാമനശർമ്മ ഭദ്രദീപം കൊളുത്തി. ചുറ്റുവിളക്ക്, പ്രസാദവിതരണം എന്നിവയും നടന്നു. കൺവീനർ സി.എസ്. അജിതൻ, ടി.കെ. ശാന്തകുമാർ എന്നിവർ സംസാരിച്ചു.