അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂക്കന്നൂർ പഞ്ചായത്ത് പറമ്പയത്ത് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ ടി.എം. വർഗീസ് പ്രോജക്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ.തരിയൻ, വി.സി കുമാരൻ, ബീന ജോൺസൺ, മുൻ പ്രസിഡന്റുമാരായ പോൾ.പി ജോസഫ്, ഉഷാ ആന്റണി, കർഷക സമിതി നേതാക്കളായ പൗലോസ് പുതശേരി, പി.വി വർഗീസ് എന്നിവർ പ്രസംഗിച്ചു. 12 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഒന്ന്, പതിനാല് വാർഡുകളിലെ അറുപതോളം കൃഷിക്കാർക്ക് ജലസേചനത്തിനും നാൽപ്പത്തെട്ട് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും പ്രയോജനം ചെയ്യും.