കോലഞ്ചേരി: കുന്നത്തുനാട്ടിലെ വിവിധ പൊതു മരാമത്ത് റോഡുകളുടെ നവീകരണത്തിന് 6.6 കോടി രൂപ അനുവദിച്ചതായി വ.പി സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. നെല്ലാട് വീട്ടൂർ റോഡ് ബി.എം, ബി.സി നിലവാരത്തിലാക്കാന്നതിന് 3 കോടി അനുവദിച്ചു. നെല്ലാട് വരെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് പൂർത്തിയാക്കും. തുടർന്നുള്ള 2.7 കിലോ മീറ്റർ ദൂരത്തിൽ ആധുനിക നിലവാരത്തോടെ പണി പൂർത്തിയാക്കും.
കോലഞ്ചേരി പൂതൃക്ക റോഡ് 10 ലക്ഷം
തിരുവാണിയൂർ വെട്ടിക്കൽ റോഡ് 10 ലക്ഷം
എരപ്പുംപാറ കൂട്ടക്കാഞ്ഞിരം റോഡ് 10 ലക്ഷം
പാടത്തിക്കര ബ്രഹ്മപുരം റോഡ് 10 ലക്ഷം
മനയ്ക്കക്കടവ് മോറക്കാല റോഡ് 37 ലക്ഷം
പാങ്കോട് വടവുകോട് 13 ലക്ഷം
മഞ്ഞപ്പെട്ടി പോഞ്ഞാശ്ശേരി റോഡ് 20 ലക്ഷം
മാറമ്പിള്ളി തടിയിട്ടപറമ്പ് റോഡ് 15 ലക്ഷം
മണ്ണൂർ ഐരാപുരം റോഡ് 9 ലക്ഷം
പട്ടിമറ്റം പള്ളിക്കര റോഡ് 25 ലക്ഷം
പൂതൃക്ക പാലയ്ക്കാമറ്റം റോഡ് 14 ലക്ഷം
പഴന്തോട്ടം വടവുകോട് റോഡ് 15 ലക്ഷം
വണ്ടിപ്പേട്ട വെട്ടിക്കൽ റോഡ് 8 ലക്ഷം
വെള്ളാരം കുന്ന് അത്താണി മല റോഡ് 10 ലക്ഷം
അത്താണി നടുക്കുരിശ് റോഡ് 10 ലക്ഷം
പുത്തൻകുരിശ് ചോറ്റാനിക്ക് റോഡ് 10 ലക്ഷം