കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ കെ.എം സ്‌കൂൾ ഓഫ് മറൈൻ എൻജി​നീയറിംഗി​ൽ ഒഴിവുള്ള കോഴ്‌സ്ഇൻചാർജ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ടു വർഷം ചീഫ് എൻജി​നീയർ സ്ഥാനത്തുംമറ്റ് 15 വർഷം പ്രവൃത്തി പരിചയവും ബി.ടെക്ക് ഇൻ മറൈൻ/ മെക്കാനിക്കൽ എൻജി​നീയറിംഗ്/ നേവൽ ആർക്കിടെക്ച്ചർ/എക്‌സ്ട്രാഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (എം.ഒ.റ്റി) യോഗ്യതയുമുള്ളവർക്കും അല്ലെങ്കിൽ മറൈൻ എൻജി​നീയറിംഗ്: ലക്ചററായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ രജിസ്ട്രാർ, കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, കൊച്ചി682 022 എന്ന വിലാസത്തിൽ ജനുവരി 16നകം നൽകണം