ആലുവ: പ്രധാനമന്ത്രിയെ ഫേസ് ബുക്കിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്ന് ആരോപി​ച്ച് കോളേജ് അദ്ധ്യാപികക്കെതിരെ ബി.ജെ.പി നേതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, കളമശേരി മണ്ഡലം ജനറൽ സെക്രട്ടറി എ. സുനിൽകുമാർ എന്നിവരാണ് വെവ്വേറെ പരാതി നൽകിയത്.ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം. വിവാദമായതോടെ അദ്ധ്യാപിക പോസ്റ്റ് ഫേസ് ബുക്കിൽ നിന്നും നീക്കി..