കൊച്ചി: റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയുടെ
ബോധവൽക്കരണ പരിപാടി 21ന് കൊച്ചിയിൽ
മേയർ സൗമിനി ജെയ്ൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കലൂർഐഎംഎ ഹൗസിലാണ് പരിപാടി.
റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, ചട്ടങ്ങൾ, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തന രീതിയും നടപടിക്രമങ്ങളും തുടങ്ങിയവയെപ്പറ്റിയാണ് ബോധവൽക്കരണം.
ഫ്‌ളാറ്റുകളും വില്ലകളും മറ്റും വാങ്ങാൻ ഉദ്ദേശിക്കുന്നവർ, സമീപകാലത്ത് വാങ്ങിയവർ, ഇടപാടിൽ പരാതികളും സംശയങ്ങളും ഉള്ളവർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, പുതിയ നിയമത്തെപ്പറ്റി അറിയാൻ ആഗ്രഹമുള്ളവർ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ: 0471-2313045, www.rera.kerala.gov.in