busi-oberon-mall
ഒബ്‌റോൺ മാളിലെ ഒബ്‌റോൺ ക്രിസ്മസ് ബാഷ് ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ രതീഷ് വേഗ, ജയസൂര്യ, സ്വാതി റെഡ്ഢി, മാൾ മാനേജിംഗ് ഡയറക്ടർ എം.എം.സുഫൈർ, വിജയ് ബാബു എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

കൊച്ചി : ഒബ്‌റോൺ മാളിൽ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ ഡിസംബർ 29 വരെ. 'ഒബ്‌റോൺ ക്രിസ്മസ് ബാഷ് 2019' ആഘോഷങ്ങൾ ഇന്നലെ

നടൻ ജയസൂര്യ. സിനിമാ താരങ്ങളായ വിജയ് ബാബു, സ്വാതി റെഡ്ഢി, രതീഷ് വേഗ എന്നിവർക്കൊപ്പം ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന ക്രിസ്മസ് നവവത്സര ആഘോഷങ്ങൾക്ക് മാൾ സജ്ജമായെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ അറിയിച്ചു.

• കൊച്ചിയിലെ മികച്ച ഹോം ബേക്കർമാരുടെ വിവിധ തരം കേക്കുകൾ, പെയ്സ്റ്ററികൾ, ഡെസേർട്ടുകൾ എന്നിവയുടെ പ്രദർശനത്തിനും വിൽപനയ്ക്കുമായി ഹോം മെയ്ഡ് കേക്ക് എക്‌സ്‌പോ 'കേക്ക് സ്റ്റോറി' 21, 22 തിയതികളിൽ നടക്കും.

• 21ന് കൊച്ചു കുട്ടികളുടെ ക്രിസ്മസ് കാരോൾസ് 'കിഡ്‌സ് സാന്റാ',

• 20 മുതൽ 24 വരെ 'സെൽഫി വിത്ത് സാന്റാ' കോണ്ടസ്റ്റിലൂടെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.

• 24ന് വൈകിട്ട് 'താണ്ഡവ്' ടീമിന്റെ ക്രിസ്മസ് സ്‌പെഷ്യൽ ഡാൻസ് പെർഫോമൻസ്

• 28, 29 തിയതികളിൽ ട്വിൻ ജഗ്ഗ്‌ലേഴ്‌സ് അശോക് & ആനന്ദ് ടീമിന്റെ ജഗ്ഗങ് പെർഫോമൻസ്.