കൊച്ചി :പൗരത്വ നിയമഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങൾക്ക് ആസൂത്രിത ലഹളയുടെ സ്വഭാവമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി .ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു . സമരങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ അജൻഡ കണ്ടു പിടിക്കണം. കേരളത്തിലെ മുപ്പത് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം..മുസ്ളീങ്ങളെ പുറത്താക്കാനുള്ള നിയമമാണെന്ന കള്ള പ്രചരണമാണ് നടക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ശശികല ആരോപിച്ചു. .പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ജനുവരി ഒന്നുമുതൽ പത്ത് വരെ സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി താലൂക്ക് തലത്തിൽ വിശദീകരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും. റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുഇടങ്ങളിൽ ലഘു ലേഘ വിതരണം ചെയ്യുമെന്നും ശശികല അറിയിച്ചു .

വാർത്താസമ്മേളനത്തിൽ ആർ ,വി ബാബു , എ.ബി ബിജു എന്നിവരും പങ്കെടുത്തു