കൊച്ചി:ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേരെ അക്രമം കാട്ടുന്നത് അപലപനീയമാണെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
ചികിത്സയിൽ അതൃപ്തി തോന്നിയാൽ നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിക്കൊണ്ട് കാര്യമെന്തെന്നറിയാത്ത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ മുതിരാറുണ്ടെന്ന് സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡോ. അനിത തിലകൻ എന്നിവർ പറഞ്ഞു. ഏകപക്ഷീയമായ ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ ഡോക്ടർമാരെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചാൽ മാനഹാനിക്കുറ്റം ചുമത്തപ്പെടാം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ സൈബർ നിയമപ്രകാരമുള്ള കടുത്ത നിയമനടപടിയുമുണ്ടാവും.