മൂവാറ്റുപുഴ: മൂവാറ്റുപുഴഎസ്.എൻ.ഡി.പി ഹൈസ്‌കൂളിലെ എസ്‌.പി.സി ക്രിസ്മസ് അവധിക്കാല ക്യാമ്പിന് ഇന്ന് രാവിലെ 9ന് ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ പതാക ഉയർത്തുന്നതോടെ തുടക്കമാവും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ മുഖ്യാതിഥിയായിരിക്കും. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് സന്ദേശം നൽകും. എ.പി. ഷാജിമോൻ , പി.ടി.എ പ്രസിഡന്റ് എം.ആർ. പ്രദീപ്, വാർഡ് കൗൺസിലർ സിന്ധു ഷൈജു, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി, അഡ്വ. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് തങ്കക്കുട്ടൻ എന്നിവർ സംസാരിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിവിധ ഫാക്കൽറ്റികൾ ക്ലാസെടുക്കും. ഇതിനെ തുടർന്ന് ഫീൽഡ്ട്രിപ്പ്, അത്‌ലറ്റിക് മീറ്റ്, യോഗ, കലാപരിപാടികൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.