mahila
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ സുശീല ഗോപാലൻ അനുസ്മരണവും സെമിനാറും കെ എൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുശീല ഗോപാലൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു. "ഭരണഘടന സംരക്ഷണം'' എന്ന വിഷയം അവതരിപ്പിച്ച് കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ ജയപ്രകാശ് പ്രഭാഷണം നടത്തി . മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഷാലി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. പി കെ എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ആർ ശാലിനി,നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, പി ആർ പങ്കജാക്ഷി എന്നിവർ സംസാരിച്ചു.