വൈപ്പിൻ :ഞാറക്കൽ പഞ്ചായത്ത് ആഫീസിന് സമീപംവീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ച് അഞ്ച് പവൻ മാല കവർന്നു.. വീട്ടിൽനിന്ന് പുറത്ത് വന്നപ്പോഴാണ് ബൈക്കിൽ വന്ന് പൊട്ടിച്ചു കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിയ ആളെ പൊലീസ് തിരയുന്നു . കഴിഞ്ഞ ദിവസം ഞാറക്കൽ ഗ്രാമപഞ്ചായത്തംഗം പി.പി. ഗാന്ധിയുടെ ഇരുചക്രവാഹനം മോഷണം പോയിരുന്നു. ഇതിൽ കറങ്ങി നടന്നാണ് മാലപൊട്ടിക്കൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
എളങ്കുന്നപ്പുഴയിൽ സ്ത്രീയുടെ അഞ്ചരപവന്റെ മാലയും പൊട്ടിച്ചെടുത്തു. ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ആശാൻസ്മാരക ലൈബ്രറിക്കു സമീപമുള്ള റോഡിലൂടെ പോകുകയായിരുന്ന റിട്ട. അദ്ധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞാറക്കൽ കിഴക്കേ അപ്പങ്ങാട്ടും മാല പൊട്ടിക്കാൻ ശ്രമമുണ്ടായി.ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി.