മൂവാറ്റുപുഴ:പ്രളയവുംമണ്ണിടിച്ചിലും, ചുഴലിക്കാറ്റും അടക്കമുള്ള ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ദുരന്തമുഖത്ത് അടിയന്തിര സഹായങ്ങൾ ഉടൻ എത്തിക്കുന്നതിനും, മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വ്യാവസ്ഥാപിതമായ രീതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനും നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മയുടെ നേതൃത്വത്തിൽ ടീം റെസ്‌ക്യൂ എന്ന പേരിൽ വാളണ്ടിയർ ടീമിന് രൂപം നൽകുന്നു. റെസ്‌ക്യൂ ടീമിന്റെ ഉദ്ഘാടനം 22 ന് രാവിലെ എട്ടിന് മൂവാറ്റുപുഴ ലതാ പാലത്തിന് സമീപം നടക്കും. തുടർന്ന് കഴിഞ്ഞ മഹാപ്രളയത്തിൽ കടപുഴകി വന്ന് ലതാ പാലത്തിന്റെ തൂണിൽ തടഞ്ഞിരിക്കുന്ന വൻമരം മുറിച്ച് മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കും. മൂവാറ്റുപുഴ നഗരസഭ, പോലീസ്, ഫയർഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം ചെയ്യുന്നത്. ക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ടീം 9447871680 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കോഓർഡിനേറ്റർ കെ.എസ്. ഷാജി അറിയിച്ചു.