കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം സർക്കിളിന് കീഴിൽ കൊല്ലം ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ ശാഖകളിൽ പാർട്ട് ടൈം സ്വീപ്പേഴ്സിന്റെ ഒഴിവുകളുണ്ട്.
പത്താം ക്ളാസ് പാസാകാത്ത 18നും 24നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 26ന് മുമ്പ് അപേക്ഷകൾ എറണാകുളം സർക്കിൾ ഓഫീസിൽ ലഭിക്കണം.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ഈ ജില്ലകളിലെ ശാഖാ മാനേജർമാരെയോ എറണാകുളം സർക്കിൾ ആഫീസിലെ എച്ച് ആർ വിഭാഗവുമായോ ബന്ധപ്പെടണം. ഫോൺ : 0484 2384601 / 612 / 635.