കോലഞ്ചേരി: റോഡ് പുനരുദ്ധാരണത്തിന് കടയിരുപ്പ് പാപ്പാരി പീടിക റോഡ് താഴ്ത്തിയത് നാട്ടുകാർക്ക് ദുരിതമായി. . മൂന്ന് മീറ്റർ വീതിയുള്ള റോഡ് നാലര മീറ്റർ വീതിയാക്കുകയാണ്. റോഡ് താഴ്ത്തിയതോടെ കുടിവെള്ളവും ടെലിഫോണും തകരാറിലായി. മെറ്റൽ വിരിക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്. അതോടെ റോഡ് ചെളിക്കുണ്ടായി. റോഡ് താഴ്ത്തുന്നതിനിടയിൽ ടെലിഫോൺ കേബിളും മുറിഞ്ഞു. വിദ്യാർത്ഥികളടക്കം ചെളിക്കുണ്ടിൽ വീഴുകയാണ്.