പറവൂർ : മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിൽ നടന്ന ദേശീയതല മാനേജുമെന്റ് ഫെസ്റ്റിൽ കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കുട്ടിക്കാനം മരിയൻ കോളേജ് ബെസ്റ്റ് മാനേജുമെന്റ് ടീമായും മാള കോളേജ് ഓഫ് ലായിലെ ടിറ്റോ ബെസ്റ്റ് മാനേജരായും അങ്കമാലി ഡീ പോൾ കോളേജ് ബെസ്റ്റ് മാർക്കറ്റിംഗ് ടീമായും തിരഞ്ഞെടുക്കപ്പെട്ടു.