കൊച്ചി: ഏതുതരം ആളുകൾക്കും സമൂഹത്തെ സേവിക്കാനാവുമെന്നും അതിനു സിവിൽ സർവിസിന്റെ കുപ്പായം വേണ്ടെന്നും ആദായനികുതി കമ്മിഷണർ നീലകണ്ഠൻ ജയശങ്കർ പറഞ്ഞു. കേരള മാനേജ്മന്റ് അസോസിയേഷന്റെ പരിപാടിയിൽ സിവിൽ സർവീസും ദേശീയ താല്പര്യവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയെന്ന നിലയിൽ രാജ്യത്തെയും സമൂഹത്തെയും വിവിധ വഴികളിലൂടെ സേവിക്കാൻ കഴിയും. രാജ്യത്തിന്റെ നയരൂപീകരണവും ഭരണനിർവഹണവും നേരിട്ട് നടത്താൻ സാധിക്കില്ല. തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥരിലൂടെ മാത്രമേ കാര്യങ്ങൾ അറിയിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. നിർമല, സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.